അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒന്നര കോടി രൂപയുടെ ഹാഷിഷ് പിടികൂടി. മലപ്പുറം സ്വദേശി മുബാഷീറിൽ നിന്നും കസ്റ്റംസാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. 

കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒന്നര കോടി രൂപയുടെ ഹാഷിഷ് പിടികൂടി. മലപ്പുറം സ്വദേശി മുബാഷീറിൽ നിന്നും കസ്റ്റംസാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഒന്നര കിലോ ഹാഷിഷുമായി മലപ്പുറം സ്വദേശി മുബാഷീർ പിടിയിലായത്. രാജ്യാന്തര വിപണിയിൽ ഒന്നരക്കോടി രൂപ വിലയുള്ളതാണ് പിടികൂടിയ ലഹരി മരുന്ന്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊച്ചിയിൽ നിന്നും ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിൽ വിദേശത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതി കസ്റ്റംസ് പിടിയിലായത്. ട്രോളി ബാഗിൽ ഒളിപ്പിച്ചായിരുന്നു ഇയാൾ ലഹരി മരുന്ന് കടത്താൻ ശ്രമിച്ചത്. സമാന രീതിയിൽ മുന്പും ഇയാൾ വിദേശത്തേക്ക് ലഹരി മരുന്ന് കടത്തിയിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്.