ന്യൂഡല്‍ഹി: കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച 3000 പോണ്‍ വെബ്‌സൈറ്റുകള്‍ പൂട്ടിച്ചതായി കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ ചോദ്യോത്തര വേളയിലാണ് വാര്‍ത്ത വിനിമയ സാങ്കേതിക മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തിനു പുറത്തുനിന്നുള്ളവയാണ് ഈ സൈറ്റുകളില്‍ ഏറെയുമെന്ന് സര്‍ക്കാര്‍ നല്‍കുന്ന വിവരം. ഇവയുടെ പട്ടിക ഇന്റര്‍പോള്‍ പുറത്തുവിട്ടിരുന്നു. സി.ബി.ഐ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരം സൈറ്റുകളെ നിരോധിച്ചിട്ടുണ്ടെന്നും മൂവായിരത്തില്‍ ഏറെ സൈറ്റുകളും ലിങ്കുകളും നിരോധിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കി വരികയാണെന്നും ഓണ്‍ലൈന്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് അടക്കമുള്ളയ്ക്ക് വേണ്ടിയുള്ള സംവിധാനങ്ങമാണിതെന്നും മന്ത്രാലയം അറിയിച്ചു.