ആരുടെയും സഹായത്തോടെ തുടരാനില്ല

കൊല്ലം: തനിക്ക് ഗോഡ്ഫാദറില്ല, അതാണ് തന്റെ കുഴപ്പമെന്നും സി ദിവാകരൻ. ആരുടെയും സഹായത്തോടെ തുടരാനില്ലെന്ന് ദിവാകരൻ വ്യക്തമാക്കി. സിപിഐ ദേശീയ കൗൺസിലിൽ നിന്ന് സി.ദിവാകരനെ ഒഴിവാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടപടിയിലെ അതൃപ്തി വ്യക്തമാക്കി കേരളത്തിൽ നിന്നുള്ള പ്രതിനിധി യോഗത്തിൽ നിന്നും ദിവാകരൻ വിട്ടുനിന്നു. സിപിഐ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കിയവരിൽ രണ്ടുപേർ ഇസ്മായിൽ പക്ഷക്കാരാണ്. പുതിയതായി ഉൾപ്പെടുത്തിയവർ എല്ലാം കാനം പക്ഷക്കാർ. 


ദേശിയ കൗൺസിലിൽ കേരളത്തിൽ നിന്ന് പുതുതായി അഞ്ച് പേരെ ഉൾപ്പെടുത്തി. കെ പി രാജേന്ദ്രൻ, എന്‍ അനിരുദ്ധൻ, പി വസന്തം, എന്‍ രാജൻ, ഇ ചന്ദ്രശേഖരൻ എന്നിവരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്.സി ദിവകരൻ, സിഎന്‍ ചന്ദ്രൻ, സത്യൻ മൊകേരി, കമല സദാനന്ദൻ എന്നിവരെ ഒഴിവാക്കി. മഹേഷ് കക്കത്ത് കാൻഡിഡേറ്റ് മെമ്പറായി ഉള്‍പ്പെടുത്തി.