ഹാവല്‍സ് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ അനില്‍ റായ് ഗുപ്‌ത ചെക്ക് കൈമാറി
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങായി പ്രമുഖ ഇലക്‌ട്രിക്കല്‍ ഉത്പന്ന നിര്‍മാതാക്കളായ ഹാവല്‍സും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഹാവല്‍സ് ഇന്ത്യ അഞ്ച് കോടി രൂപ നല്‍കി. മുഖ്യമന്ത്രിക്ക് ഹാവല്‍സ് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ അനില്‍ റായ് ഗുപ്‌തയുടെ നേതൃത്വത്തിലുള്ള സംഘം ചെക്ക് കൈമാറി.
പ്രളയ ദുരിതത്തില്‍ കേരളത്തിനൊപ്പം ചേരുന്നതായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയറിയിക്കുന്നുവെന്നും അനില്‍ റായ് ഗുപ്‌ത പറഞ്ഞു. ഹാവല്‍സ് ഇന്ത്യയുടെ മുഴുവന്‍ തൊഴിലാളികളും ഒരു ദിവസത്തെ വേതനവും ചാനല്‍ പാര്‍ട്ണര്‍മാര്‍ സംഭാവനയും നല്‍കിയിട്ടുണ്ട്.
