കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെ പൊതുമുതലിനുണ്ടായ നഷ്ടം ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്ന് ഈടാക്കണമെന്നാണ് ഹർജി. അമൃതാനന്ദമയീ, ടിപി സെന്‍കുമാര്‍, കെ.എസ് രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് കര്‍മസമിതിയുടെ രക്ഷാധികാരികള്‍.
കൊച്ചി:ശബരിമല കര്‍മസമിതിക്കെതിരായ ഹര്‍ജി കേരള ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ഇതിനെതിരെ പ്രക്ഷോഭം നയിക്കുന്നത് ശബരിമല കര്‍മ സമിതിയാണ്.
കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെ പൊതുമുതലിനുണ്ടായ നഷ്ടം ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്ന് ഈടാക്കണമെന്നാണ് ഹർജി. കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ക്കൊപ്പം സമിതിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയും ഇനി ഹൈക്കോടതി പരിഗണിക്കും. മൂന്നാഴ്ച്ചയ്ക്ക് ശേഷം ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കും. ശബരിമല കര്‍മസമിതിയുടെ രക്ഷാധികാരികളാണ് അമൃതാനന്ദമയീ, ടിപി സെന്‍കുമാര്‍, കെ.എസ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍.
