കൊച്ചി: ചാലക്കുടി പരിയാരത്തെ രാജീവ് കൊലപാതത്തിൽ മുതിർന്ന അഭിഭാഷകൻ സി പി ഉദയഭാനുവിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. വ്യക്തമായ തെളിവുണ്ടെങ്കിലെ അറസ്റ്റ് പാടുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ഗുഢാലോചനയ്ക്ക് വ്യക്തമായ തെളിവ് വേണം. ഒരു ഫോൺ സംഭാഷണം പ്രതിയാക്കാൻ പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു. അടുത്ത 16 റിപ്പോർട്ട്‌ സമർപ്പിക്കാനും കോടതി നിർദേശിച്ചു. റിപ്പോർട്ട്‌ സീൽ ചെയ്ത കവറിൽ വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.