Asianet News MalayalamAsianet News Malayalam

കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദനകേസ് റദ്ദാക്കണമെന്നാവശ്യം തീർപ്പാക്കി

hc find solution on plea against k babu
Author
First Published Jan 29, 2018, 12:21 PM IST

കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്  നല്‍കിയ ഹര്‍ജി ഹൈക്കോടതി തീർപ്പാക്കി.  രണ്ട് മാസത്തിനകം അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്ന വിജിലൻസ് ഡയക്ടറുടെ ‍ വിശദീകരണത്തെ തുടർന്നാണ് കേസ് തീർപ്പാക്കിയത്. ബാബുവിന്റെ ബിനാമിയെന്ന ആരോപണമുയർന്ന ബാബുറാമാണ് കോടതിയെ സമീപിച്ചത്. ബാബുറാമിനെതിരെ  കേസിൽ തെളിവില്ലന്ന്  വിജിലൻസ് കോടതിയെ അറിയിച്ചു. തുടർന്നാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടി സ്വീകാര്യമല്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടർ  വിശദീകരണം നൽകിയത് .

Follow Us:
Download App:
  • android
  • ios