ഹൈക്കോടതിയിൽ രക്ഷിതാവ് നൽകിയ ഹർജി പരിഗണിക്കവെ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിരുന്നു.
കൊച്ചി: കൊച്ചിയിൽ പത്താം ക്ലാസുകാരി പീഡനത്തിന് ഇരയായ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയിൽ രക്ഷിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെ പീഡിപ്പിച്ചതായി പെൺകുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ രണ്ട് ദിവസം മുൻപാണ് ഹൈകോടതി വിശദമായ അന്വേഷണത്തിന് പൊലീസിന് നിർദേശം നൽകിയത്.
ഹൈകോടതിയിൽ കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൊച്ചി സെൻട്രൽ പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചിരുന്നു. കേസിന്‍റെ വിശദവിവരങ്ങൾ പൊലീസ് ഇന്ന് കോടതിയെ അറിയിച്ചേക്കും. കോടതി നിർദേശ പ്രകാരം കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കുകയും ചെയ്തിരുന്നു.
