ശബരിമലയില്‍ പ്രതിഷേധത്തിനിടെ പരിക്കേറ്റു; നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സ്ത്രീയുടെ ഹർജി വിധി പറയാൻ മാറ്റി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Feb 2019, 12:10 PM IST
hc postpones compensation seeking plea by women during protest in sabarimala
Highlights

ശബരിമല പമ്പാ ഗണപതി ക്ഷേത്രത്തിനു സമീപത്ത് വെച്ചു അകാരണമായി പോലീസ്  മർദ്ദിച്ചു എന്നാണ് സരോജത്തിന്റെ പരാതി. രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്നാണ് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. 
 

കൊച്ചി: ശബരിമലയില്‍ പ്രതിഷേധത്തിനിടെ പരിക്കുപറ്റിയതിനെ തുടര്‍ന്ന് നഷ്ടപരിഹാരം വേണമെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ച മട്ടാഞ്ചേരി സ്വദേശി സരോജത്തിന്റെ ഹർജി വിധി പറയാൻ മാറ്റി വെച്ചു. ശബരിമല പമ്പാ ഗണപതി ക്ഷേത്രത്തിനു സമീപത്ത് വെച്ചു അകാരണമായി പോലീസ്  മർദ്ദിച്ചു എന്നാണ് സരോജത്തിന്റെ പരാതി. രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്നാണ് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. 

സരോജത്തിന് നഷ്ടപരിഹാരം നൽകുന്നതിനെ സംസ്ഥാന സർക്കാർ  കോടതിയില്‍ ശക്തമായി എതിർത്തു. സരോജം ശബരിമലയിൽ നടന്ന പ്രതിഷേധ പരിപാടികളിൽ സജീവ പങ്കാളിയാണെന്നും പരിക്കേറ്റിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി അവർ തന്നെയാണെന്നും സ്റ്റേറ്റ് അറ്റോർണി കോടതിയിൽ വാദിച്ചു. നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്നും സ്റ്റേറ്റ് അറ്റോർണി കോടതിയിൽ വിശദമാക്കി. 

നേരത്തെ സരോജം ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചെന്ന് കാണിച്ച് പൊലീസ് ഇവർക്കെതിരെ കേസെുത്തിരുന്നു.  സരോജത്തിന്റെ ഹർജിക്ക് ശേഷമായിരുന്നു പൊലീസ് ഇവർക്കെതിരെ കേസെടുത്തത്

loader