കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയവേ ദിലീപിനെ കാണാൻ സന്ദർശകരെ അനുവദിച്ചതിലെ നിയമലംഘനം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. സംഭവത്തിൽ ജയിൽ നിയമങ്ങളുടെ ലംഘനം ഇല്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് അംഗീകരിച്ച് ആണ് കോടതിയുടെ നടപടി. ആലുവ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി യാണ് സന്ദർശന വിവാദം അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്. കേസിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനി മനീഷ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.