കൊച്ചി: പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി.
പൊതുതാല്‍പര്യത്തിനായി പരിസ്ഥിതി സംരക്ഷിക്കാനുള്ള അധികാരം കേന്ദ്ര സർക്കാർ വിജ്ഞാപനം മൂലം സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ട്. ഇത് പ്രകാരം പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ സംസ്ഥാന സർക്കാരിന് നിരോധിക്കാമെന്നും ഹൈക്കോടതി വിശദമാക്കി.
ജനുവരി 22 നു മുൻപ് ഇക്കാര്യത്തിൽ ഒരു തീരുമാനം എടുത്ത് പുതിയ സത്യവാങ്മൂലം നൽകാൻ ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേരള സർക്കാരിന് നിർദ്ദേശം നൽകി. പ്ലാസ്റ്റിക് നിരോധനം ആവശ്യപ്പെട്ട് ഓൾ കേരളാ റിവർ പ്രൊട്ടക്ഷന്‍ കൌൺസിൽ സമർപ്പിച്ച ഹർജിയിലാണ് നിർദേശം
