കൊച്ചി: ലക്കിടി കോളജില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ നെഹ്‌റുകോളജ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ ഉത്തരവ് ഇന്ന്. മറ്റൊരു പ്രതിയായ കോളജ് പിആര്‍ ഒ സഞ്ജിത്ത് വിശ്വനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും ഇന്ന് വിധിയുണ്ടാകും. കീഴ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച ചില രേഖകളുടെ പകര്‍പ്പ് ഹൈക്കോടതിയിലും ഹാജരാക്കാന്‍ സിംഗിള്‍ ബെഞ്ച് ഇന്നലെ നിര്‍ദേശിച്ചിരുന്നു. പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയ ജാമ്യമില്ലാ വകുപ്പുകളില്‍ കോടതി വാദഘട്ടത്തില്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു.