ദില്ലി: വയസ് നാല് തികഞ്ഞിട്ടില്ല. പക്ഷെ അവന്‍ ചെയ്യുന്നത് 30 വയസായവര്‍ക്കുപോലും ചെയ്യാനാവാത്ത കാര്യങ്ങളാണ്. പറഞ്ഞുവരുന്നത് ഇറാന്‍കാരന്‍ അറാത് ഹൊസൈനിയെന്ന മൂന്നര വയസുകാരന്റെ കാര്യമാണ്. കൈകള്‍ മാത്രം ഉപയോഗിച്ച് ചുമരില്‍ അള്ളിപ്പിടിച്ചു കയറുക, 130 സെന്റീ മീറ്റര്‍ ഉയരത്തില്‍ ചാടുക, വായുവില്‍ കരണം മറിയുക, ഭാരം ഉയര്‍ത്തുക അങ്ങനെ ഈ കൊച്ചുപ്രായത്തില്‍ അറാത് ചെയ്യാത്തതായി ഒന്നുമില്ല.
അറാതിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടായ 'arat.gym' ല്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോകളിലാണ് മൂന്നര വയസുകാരന്റെ സാഹസികതകള്‍ കാണാനാകുക.7.7 ലക്ഷം പേരാണ് അറാത്തിന്റെ ഇന്‍സ്റ്റഗ്രാമിനെ പിന്തുടരുന്നത്. തന്റെ പ്രതിഭകൊണ്ട് ലോകത്തെ മുഴുവന്‍ സന്തോഷിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അറാത് പറയുന്നു. തന്റെ പ്രകടനം കണ്ട് അച്ഛന്‍ കൈയടിക്കുന്നതാണ് താനേറെ ഇഷ്ടപ്പെടുന്നതെന്നും അറാത് പറഞ്ഞു.
ഫുട്ബോള്‍, ബോക്സിംഗ്, ജിംനാസ്റ്റിക്സ്, നീന്തല്‍, പെയിന്റിംഗ് തുടങ്ങി അറാത്തിന് ഇഷ്ടമില്ലാത്തതൊന്നുമില്ല. താന്‍ പറഞ്ഞുകൊടുത്തത് പ്രകാരം അച്ഛനാണ് ഇതൊക്കെ എഴുതിയതെന്നും അറാത് പറയുന്നു.
