കാന്‍പൂര്‍: മദ്യലഹരിയില്‍ ക്ലാസെടുക്കാനെത്തിയ പ്രധാന അധ്യാപകന്‍ ക്യാമറയില്‍ കുടുങ്ങി. ഉത്തര്‍പ്രദേശിലാണ് അധ്യപകരെ നാണം കെടുത്തുന്ന സംഭവമുണ്ടായത്. 

നിവേദ ഗ്രാമത്തിലെ ബില്‍ഹോറിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഹെഡ് ടീച്ചറാണ് മദ്യലഹരിയില്‍ ക്ലാസ് മുറിയിലെത്തിയത്. അമിതമായി മധ്യപിച്ച് പാതി ബോധത്തില്‍ കുട്ടികള്‍ക്ക് ഇയാള്‍ ക്ലാസെടുക്കുകയായിരുന്നു. 

എന്നാല്‍ ക്ലാസ് തുടങ്ങിയപ്പോള്‍ തന്നെ ഇയാളുടെ ബോധം നഷ്ടപ്പെട്ടു. ഇതോടെ വിദ്യാര്‍ഥികളെല്ലാം അധ്യാപകന് ചുറ്റം കൂടി നിന്നു. വിദ്യാര്‍ഥികള്‍ തമാശയാക്കുകയും മുടി പിടിച്ചു വലിച്ചും മുഖത്ത് തലോടിയും ചേര്‍ന്നുനിന്നും സംഭവം ആഘോഷിച്ചു.

മദ്യലഹരിയില്‍ തല ഉയര്‍ത്താന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അധ്യാപകന്‍. സംഭവത്തിന്റെ വീഡിയോ എ.എന്‍.ഐ പുറത്തുവിട്ടു. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണിപ്പോള്‍.

വീഡിയോ കാണാം