ഇനി വവ്വാലുകളുടെ സാന്പിളുകള്‍ എടുത്ത് പരിശോധിക്കേണ്ടെന്നാണ് മൃഗസംരക്ഷണവകുപ്പിന്‍റെ തീരുമാനം.
തിരുവനന്തപുരം: പരിശോധിച്ച പഴംതീനി വവ്വാലുകളിലും നിപ സാന്നിധ്യം കണ്ടെത്താത്ത സാഹചര്യത്തില് വൈറസ് ബാധയുടെ ഉറവിടം എന്തെന്ന് അറിയാതെ കുഴങ്ങുകയാണ് ആരോഗ്യവകുപ്പ്. ഇനി വവ്വാലുകളുടെ സാന്പിളുകള് എടുത്ത് പരിശോധിക്കേണ്ടെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ തീരുമാനം. മൃഗങ്ങളിലെ നിരീക്ഷണം തുടരും. കൂടുതല് സാമ്പിളുകള് ശേഖരിക്കില്ല.
നേരത്തെ ഷഡ്പദങ്ങളെ തിന്നുന്ന വവ്വാലുകളിലും ഇപ്പോള് പഴം തീനി വവ്വാലുകളിലും നടത്തിയ പരിശോധനകളില് നിപ വൈറസ് സാന്നിധ്യം കണ്ടെത്താനായിട്ടില്ല. മരിച്ച ചങ്ങരോത്ത് സ്വദേശികളുടെ വീട്ടിലെ മുയലുകളിലെ പരിശോധനയും നെഗറ്റീവ് ആയിരുന്നു. വളര്ത്തുമൃഗങ്ങളിലൊന്നും നിപ വൈറസ് ഇല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹര്യത്തിലാണ് കൂടുതല് സാമ്പിളുകള് എടുത്ത് പരിശോധനയ്ക്ക് അയക്കേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചത്.
മറ്റൊരു ജീവിയിലേക്ക് കൂടി നിപ പടര്ന്നാല് സ്ഥിതി ഭയാനകമായിരിക്കുമെന്ന് അധികൃതര് വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെ നിരീക്ഷണം ശക്തമാക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം.
