Asianet News MalayalamAsianet News Malayalam

എലിപ്പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

സംസ്ഥാനത്ത് എലിപ്പനി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. മരുന്ന് സ്റ്റോക്ക് ഉണ്ടെന്നും ആവശ്യം വന്നാൽ ശേഖരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

health minister kk shailaja on leptospirosis
Author
Thiruvananthapuram, First Published Sep 5, 2018, 7:38 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നിലവില്‍ മരുന്ന് സ്റ്റോക്ക് ഉണ്ടെന്നും ആവശ്യം വന്നാൽ ശേഖരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഇന്ന് രണ്ട് പേര്‍ മരിച്ചു. 64 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 142 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടി. ആഗസ്റ്റ് ഒന്ന് മുതൽ ഇന്ന് വരെ എലിപ്പനി രോഗ ലക്ഷണങ്ങളോടെ 45 പേര്‍ മരിച്ചു. രോഗം സ്ഥിരീകരിച്ച 13 പേരും മരിച്ചു.
 

Follow Us:
Download App:
  • android
  • ios