തിരുവനന്തപുരം: ഡോക്ടർമാരുടെ സമരത്തിനിടെ ജനറൽ ആശുപത്രിയിൽ രോഗിക്കു ചികിത്സ നിഷേധിച്ച സംഭവം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഐഎംഎയുടെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങാൻ ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വനം മന്ത്രികൂടി പങ്കെടുത്ത യോഗം പ്ലാന്റിന് അനുമതി നൽകിയതാണെന്നും മന്ത്രി പറ‍ഞ്ഞു.

കണ്ണട വിവാദത്തില്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല എന്ന് മന്ത്രി ആവർത്തിച്ചു.അവകാശപ്പെട്ട റീഇമ്പേഴ്‌സ്‌മെന്റ് മാത്രം ആണ് കൈപ്പറ്റിയത്, അത് വേണ്ട എന്നു വെക്കാൻ മാത്രം സാമ്പത്തിക സ്ഥിതി തനിക്ക് ഇല്ലെന്നും മന്ത്രി വിശദമാക്കി.

അതേസമയം ഐഎംഎ ആശുപത്രി മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കാൻ പോകുന്ന തിരുവനന്തപുരം പാലോടുള്ള ഭൂമി ജില്ലാ കളക്ടർ ഇന്ന് സന്ദർശിക്കും. പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കളക്ടറുടെ തെളിവെടുപ്പ്.