തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ ദുരിതാശ്വസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുന്നതിന്‍റെ സമ്മതപത്രം മുഖ്യമന്ത്രിക്ക് കൈമാറി. മന്ത്രി കെ കെ ശൈലജയാണ് സമ്മതപത്രം മുഖ്യമന്ത്രിക്ക് കൈമാറിയത്. വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍, ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. പി. സന്തോഷ് എന്നിവര്‍ സന്നിഹിതരായി. 

മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ 23 പേരും ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തീരുമാനിച്ചിരുന്നു. മന്ത്രി കെ.കെ. ശൈലജ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ തന്നെ നല്‍കിയിരുന്നു. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ദുരിതത്തിലായിരിക്കെ ഇത് മറ്റുള്ള ജീവനക്കാര്‍ക്ക് പ്രചോദനമാകട്ടെയെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.