ഹൃദയശസ്ത്രക്രിയകള്‍ മുടങ്ങി സ്റ്റെൻറ്, പേസ് മേക്കർ വിതരണം നിർത്തി കുടിശിക ഉടൻ തീര്‍ക്കുമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം, ആലപ്പുഴ മെഡിക്കല് കോളജ് ആശുപത്രികളിലെ ഹൃദയശസ്ത്രക്രിയകള് മുടങ്ങി. സ്റ്റെൻറ്, പേസ് മേക്കർ വിതരണം നിർത്തിയതോടെയാണിത്. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫര് ചെയ്യുന്ന സ്ഥിതിയാണ് നിലവില് ഉള്ളത്. അതേസമയം കുടിശിക തീർക്കാനുള്ള നടപടികള് പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
രണ്ട് തവണ ഹൃദയാഘാതം വന്ന രോഗിയെ തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചപ്പോള് സ്റ്റെന്റ് ഇല്ലാത്തതിനാല് ശസ്ത്രക്രിയ നടക്കില്ലെന്നാണ് ഡോക്ടര്മാര് അറിയിച്ചത്.
തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് മാത്രമല്ല ആലപ്പുഴ മെഡിക്കല് കോളജ് ആശുപത്രിയിലും. സ്റ്റെന്റ് വാങ്ങിയ വകയിൽ തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രി 2017 മുതൽ ഇതുവരെ 20 കോടി രൂപയും ആലപ്പുഴ മെഡിക്കല് കോളജ് ആശുപത്രി ജനുവരി 30 വരെ 13 കോടി രൂപയും നല്കാനുണ്ട്. പേസ് മേക്കർ വാങ്ങിയ ഇനത്തില് യഥാക്രമം 50 ലക്ഷം രൂപയും 70 ലക്ഷം രൂപയും നല്കണം.
കുടിശിക ഉള്ളതില് 8 കോടി രൂപ 2 ദിവസത്തിനുള്ളില് നല്കുമെന്ന് തിരുവനന്തപുംര മെഡിക്കല് കോളജ് ആശുപത്രി അധികൃതർ അറിയിച്ചപ്പോൾ സ്റ്റെന്റ് കിട്ടാത്തതല്ല അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണ് കാത്ത് ലബ് അടച്ചതെന്നാണ് ആലപ്പുഴ മെഡിക്കല് കോളജ് അധികൃതരുടെ വിശദീകണം
