സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ-ആരോഗ്യ കേന്ദ്രങ്ങള്‍, സംസ്‌കാരിക-വിനോദ കേന്ദ്രങ്ങള്‍, പള്ളികള്‍, എയര്‍പോര്‍ട്ടുകള്‍, പൊതുയാത്ര വാഹനങ്ങള്‍, ഹോട്ടലുകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയ എല്ലാ പൊതു സ്ഥലങ്ങളിലും പുകവലിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ഇത്തരം സ്ഥലങ്ങളില്‍ പുകവലിക്കുന്നവരെ പിടികൂടാന്‍ ഡ്യുട്ടിയിലുള്ള സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അധികാരമുണ്ടായിരിക്കും.
അതേസമയം പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കായിക, ആരോഗ്യ കേന്ദ്രങ്ങള്‍ ഒഴികെയുള്ള മറ്റു സ്ഥലങ്ങളില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി സ്ഥാപനങ്ങളുടെ 200 മീറ്റര്‍ അകലെയായി പുക വലിക്കുന്നതിന് പ്രത്യേക സ്ഥലങ്ങള്‍ നിര്‍ണയിക്കുന്നതിന് അനുമതിയുണ്ട്. എന്നാല്‍ ഈ സഥലത്തേക്കു 18 വയസ്സില്‍ താഴെയുള്ളവര്‍ക്കു പ്രവേശനം പാടില്ല. നിരോധിത സ്ഥലങ്ങളില്‍ പുക വലിക്കുന്നവര്‍ക്കെതിരെ 200 റിയാല്‍ പിഴ ചുമത്തും. പുകവലിക്കെതിരെ നിയമം കര്‍ശനമാക്കാന്‍ രാജാവ് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കിയത്.
