താപനില 40 ഡിഗ്രിയില്‍ ഉയര്‍ന്നിരിക്കുകയാണ്. മുന്നറിയിപ്പ് എല്ലാവരും പാലിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് ഉയരുന്ന സാഹചര്യത്തില് ജനങ്ങള്ക്ക് ദുരന്തനിവാരണ അതോററ്റിയുടെ മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില് താപനില 40 ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറയിപ്പില് പറയുന്നത്. പകല് മാത്രമല്ല രാത്രിയിലും താപനില ശരാശരിക്കും മുകളിലാണ്.
പൊതുജനങ്ങള് രാവിലെ 11 മണി മുതല് 3 വണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്നത് ഒഴിവാക്കണം, ഈ സമയങ്ങളില് തുറസായ ഇടങ്ങളില് തൊഴിലെടുക്കുന്നതും ഒഴിവാക്കണം. വിദ്യാര്ത്ഥികളുടെ പരീക്ഷാ കാലമായതിനാല് സ്കൂള് അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്ത്തണം.
ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില് വകുപ്പും നല്കുന്ന നിര്ദേശങ്ങള് എല്ലാവരും പാലിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
സംസ്ഥാനം കടുത്ത വേനലിനെയാണ് ഇത്തവണ അഭിമുഖീകരിക്കാന് പോകുന്നത്. മാര്ച്ച് മാസം ആരംഭിക്കുമ്പോള് തന്നെ അന്തരീക്ഷ താപനില വന്തോതില് ഉയര്ന്നുകഴിഞ്ഞു. അടുത്തദിവസങ്ങളില് വടക്കന് കേരളത്തില് താപനില 40 ഡിഗ്രി വരെ ഉയരുമെന്ന് ദുരന്തനിവാരണഅതോറിറ്റി മുന്നറിയിപ്പ് നല്കുന്നു. പകല് സമയത്ത് മാത്രമല്ല, രാത്രിയിലും താപനില ശരാശരിക്കും മുകളിലാണ്.
പൊതുജനങ്ങള് രാവിലെ 11 മണി മുതല് 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്നത് ഒഴിവാക്കണം . ഈ സമയത്ത് തുറസായഇടങ്ങളില് തൊഴിലെടുക്കുന്നതും ഒഴിവാക്കണം. വിദ്യാര്ത്ഥികളുടെ പരീക്ഷാക്കാലമായതിനാല് സ്കൂള് അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്ത്തേണ്ടതാണ്. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില് വകുപ്പും നല്കുന്ന നിര്ദ്ദേശങ്ങള് എല്ലാവരും പാലിക്കണം.
