Asianet News MalayalamAsianet News Malayalam

മഹാപ്രളയം: കരയിലുണ്ടായതിലും ഭീകരമായ നാശം കടലിലെന്ന് വിദ​ഗ്ദ്ധർ

പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം ടണ്‍ കണക്കിന് ചെളിയും മറ്റ് മാലിന്യങ്ങളും കടലിലെത്തിയത് കടലിന്‍റെ ആവാസ വ്യവസ്ഥയില്‍ വലിയ ദോഷങ്ങളുണ്ടാക്കാന്‍ കാരണമാകുമെന്നാണ് വിദ​ഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. 

heavy lose in sea
Author
Kochi, First Published Sep 19, 2018, 2:51 AM IST

കൊച്ചി: കേരളത്തിലുണ്ടായ മഹാപ്രളയം കരയിലുണ്ടാക്കിയതിനേക്കാൾ നാശം കടലിലുമുണ്ടാക്കിയിട്ടുണ്ടെന്നാണ് വിദഗ്ധാഭിപ്രായം. പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം ടണ്‍ കണക്കിന് ചെളിയും മറ്റ് മാലിന്യങ്ങളും കടലിലെത്തിയത് കടലിന്‍റെ ആവാസ വ്യവസ്ഥയില്‍ വലിയ ദോഷങ്ങളുണ്ടാക്കാന്‍ കാരണമാകുമെന്നാണ് വിദ​ഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. 

നാം വലിച്ചറിയുന്നതെല്ലാം ഒഴികിയെത്തുന്നത് കടലിലാണ്. അഴിമുഖങ്ങളെല്ലാം മാലിന്യക്കൂമ്പാരങ്ങളാകുന്ന കാഴ്ച സാധാരണവുമാണ്. ഈ പ്ലാസ്റ്റ്ക് മാലിന്യങ്ങള്‍ കടലിന്‍റെ അടിത്തട്ടില്‍ അടിഞ്ഞ് കൂടി മത്സ്യങ്ങളടക്കം ജീവജാലങ്ങള്‍ക്ക് വലിയ ഭീഷണിയുയര്‍ത്തുന്നു.ഓഖി ചുഴലിക്കാറ്റിൽ വൻ മാറ്റങ്ങളാണ് കടലിലുണ്ടായത്. ഇതിനു പിന്നാലെയാണ് പ്രളയം സൃഷ്ടിക്കുന്ന പ്രതിസന്ധി.

കരയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കടലിലെ നാശത്തെ കുറിച്ചും പഠനങ്ങളും പരിഹാരമാര്‍ഗങ്ങളും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ജൈവവൈവിധ്യ വിദഗ്ധര്‍ വിഷയം പഠിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ പഠനവും വിലയിരുത്തലും ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യതൊഴിലാളികളും ഈ രംഗത്തെ വിദഗ്ധരും.

Follow Us:
Download App:
  • android
  • ios