മഴ കനത്തതോടെ വെള്ളം ഉയര്‍ന്നു നൂറോളം എക്കറിലെ കൃഷിയാണ് നശിച്ചത്

ഹരിപ്പാട്: മട വീഴ്ച പത്തീയുര്‍ കരിപ്പുഴ ഉള്ളിട്ട പുഞ്ചയില്‍ വ്യാപക കൃഷിനാശം. കൊയ്ത്തിന് പാകമായ 100 എക്കറിലെ കൃഷി നശിച്ചു. വര്‍ഷങ്ങളായി തരിശു കിടന്നത് ഉള്‍പ്പടെ 900 എക്കര്‍ കുഷിയാണ് ഇവിടെ നടന്നത്. വിളഞ്ഞ് പാകമായ നെല്ല് കഴിഞ്ഞ കുറെ ദിവസങ്ങളായി യന്ത്രത്തിന്റെ സഹായത്താല്‍ കൊയ്തു കൊണ്ടിരിക്കുകയായിരുന്നു. 

കഴിഞ്ഞ ദിവസങ്ങളില്‍ മഴ കനത്തതോടെ വെള്ളം ഉയരുകയും പാടശേഖരത്തിലേക്ക് മടവീഴുകയും ആയിരുന്നു. പാടശേഖരത്തില്‍ യന്ത്രമിറക്കാന്‍ കഴിയാത്തതിനാല്‍ കൊയ്ത്ത് തടസ്സപ്പെട്ടു. നൂറോളം എക്കറിലെ കൃഷിയാണ് ഇതു മുലം നശിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രുപയുടെ നഷ്ടം ആണ് സംഭവിച്ചിരിക്കുന്നത്.