Asianet News MalayalamAsianet News Malayalam

തെന്‍മല ഡാം തുറക്കും; ജാഗ്രതാ നിര്‍ദേശം, കൊല്ലത്ത് ദുരന്തനിവാരണ സേന സജ്ജം

കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ പ്രവചനത്തെ തുടര്‍ന്ന് തെന്‍മല   പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ നാളെ (ഒക്‌ടോബര്‍ 5) രാവിലെ ഒന്‍പതിന് തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

Heavy rain alert dam will open tommorrow
Author
Kollam, First Published Oct 4, 2018, 9:34 PM IST

കൊല്ലം: കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ പ്രവചനത്തെ തുടര്‍ന്ന് തെന്‍മല   പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ നാളെ (ഒക്‌ടോബര്‍ 5) രാവിലെ ഒന്‍പതിന് തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

ജലവിഭവ വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. 

കോര്‍പ്പറേഷനില്‍ ദുരന്തനിവാരണ സേന

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഏത് അടിയന്തരഘട്ടത്തേയും      നേരിടാന്‍ കൊല്ലം കോര്‍പ്പറേഷനില്‍ ദുരന്തനിവാരണ സേന രൂപീകരിച്ചതായി മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അറിയിച്ചു. 

എഞ്ചിനീയര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, സാനിറ്റേഷന്‍ വര്‍ക്കര്‍മാര്‍, ജീവനക്കാര്‍ എന്നിവരുള്‍പ്പെടുന്ന 50 അംഗ സേനയാണ് പ്രവര്‍ത്തന സജ്ജമായത്. ഇവര്‍ക്കുള്ള വിദഗ്ധ പരിശീലനം ഒക്‌ടോബര്‍ ആറിന് നടക്കും. ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് ദുരന്തനിവാരണ സേന പ്രവര്‍ത്തിക്കുക.

Follow Us:
Download App:
  • android
  • ios