കുട്ടനാട് താലൂക്കിലെ സ്കൂളുകള്‍ക്ക് നാളെയും മറ്റന്നാളും അവധി.

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ സ്കൂളുകള്‍ക്ക് നാളെയും മറ്റന്നാളും അവധി. ഇന്നും കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. മണ്ണിടിച്ചിലും മലവെളളപ്പാച്ചിലും തുടരുന്ന സാഹചര്യത്തില്‍ തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ സ്കൂളുകള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ ആർപ്പൂക്കര, അയ്മനം, കുമരകം, തിരുവാർപ്പ് എന്നീ പഞ്ചായത്തുകളിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗനവാടികൾക്കും നാളെ അവധിയാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.