ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 21 സെന്റിമീറ്റർ വരെ മഴ പെയ്യാം. കടലിൽ ശക്തമായ തിരമാലകൾക്കും സാധ്യതയുണ്ട്. മുപ്പതാം തീയതി വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. മുൻകരുതൽ നടപടികള് സ്വീകരിക്കാൻ ജില്ലാ കലക്ടർമാർക്ക് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം നൽകി. താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകളും ദുരിതാശ്വാസ കേന്ദ്രങ്ങളും തുടങ്ങും. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോരമേഖലയിൽ രാത്രിയാത്ര പരിമിതപ്പെടുത്തണം. ബീച്ചുകളിൽ വിനോദസഞ്ചാരികൾ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.
