ദുരന്തനിവാരണ സേനയുടെ സേവനം സജ്ജമാക്കി

ഇടുക്കി: ഇടുക്കിയിൽ കനത്ത മഴ തുടരുന്നു. മൂന്നു ദിവസമായി തുടരുന്ന മഴയിൽ ദേശീയ - അന്തർസംസ്ഥാന പാതകളിൽ ഗതാഗതം തടസ്സപ്പെടുകയും നിരവധി വീടുകൾ തകരുകയും ചെയ്തു. മൂന്നാറടക്കമുള്ള വിനോദ സഞ്ചാര മേഖലകൾ അടച്ചിട്ടിരിക്കുകയാണ്. മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനവും മാട്ടുപ്പെട്ടിയിലെ ബോട്ടിംങ്ങും നിർത്തി വെച്ചു. തോട്ടം മേഖലകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

ജില്ലയിലെ അടിയന്തര സാഹചര്യം നേരിടാൽ ദേവികുളത്ത് ദുരന്തനിവാരണ സേനയുടെ സേവനം ഏതു സമയവും റവന്യു വകുപ്പ് സജമാക്കിയിട്ടുണ്ട് . നേര്യമംഗലം മുതൽ മൂന്നാർ വരെ ദേശീയപാത കളിൽ വൻമരങ്ങൾ കടപുഴകി വീഴുന്നത് പതിവായതോടെ സഞ്ചാരികളുടെ ഒഴുക്ക് നിലച്ചു . റോഡുകളിൽ വാഹനങ്ങളുടെ എണ്ണവും വളരെ കുറവാണ്. തുടർന്നുള്ള ദിവസങ്ങളിൽ കനത്ത മഴ തുടർന്നാൽ പ്രശ്നങ്ങൾ സങ്കീർണ്ണ മാകുമെന്ന് പ്രദേശവാസികൾ പറയുന്നു.