ഞായറാഴ്ചയായതിനാല്‍ സാധാരണത്തേക്കാള്‍ കൂടുതല്‍ തീര്‍ത്ഥാടകരെത്തിയ ദിവസമാണിന്ന്. അതുകൊണ്ടുതന്നെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. എത്രയും പെട്ടന്ന് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്സ്.  

പത്തനംതിട്ട: ശക്താമായ മഴയെ തുടര്‍ന്ന് നിലയ്ക്കലില്‍ മരം ഒടിഞ്ഞ് വീണു. നിലയ്ക്കല്‍ പമ്പയിലേക്കുള്ള അട്ടത്തോട് റോഡിന് കുറുകെയാണ് മരം വീണത്. സംഭവത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. 

ഇവിടെ ഇന്നലെും ശക്തമായ മഴ ഉണ്ടായിരുന്നു. നിലയ്ക്കലില്‍നിന്ന് ഫയര്‍ഫോഴ്സ് സംഘം എത്തി മരം മുറിച്ച് മാറ്റാനുള്ള ശ്രമം നടക്കുകയാണ്. ഞായറാഴ്ചയായതിനാല്‍ സാധാരണത്തേക്കാള്‍ കൂടുതല്‍ തീര്‍ത്ഥാടകരെത്തിയ ദിവസമാണിന്ന്. അതുകൊണ്ടുതന്നെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. റോഡില്‍നിന്നുള്ള മരം മുറിച്ച് മാറ്റി ഒറ്റവരി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് ഗതാഗതം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്സ്.