തിരുവനന്തപുരം: മണ്‍സൂണ്‍ മഴ ശക്തിപ്രാപിച്ചു. ഒരാഴ്ചക്കുള്ളില്‍ ലഭിച്ച മഴയുടെ അളവില്‍ കാര്യമായ വര്‍ദ്ധന. തിരപ്രദേശങ്ങളില്‍ കടല്‍ ക്ഷോഭം ശക്തമായി. ഇതുവരെ സംസ്ഥാന വ്യാപകമായി 17സെമി മഴലഭിച്ചു. പ്രതീക്ഷിച്ചതിനെക്കാള്‍ രണ്ടു ശതമാനത്തിന്റെ വര്‍ദ്ധന ഉണ്ടായി.

കാലവര്‍ഷക്കെടുതികളില്‍ സംസ്ഥാനത്തു രണ്ടു പേര്‍ മരിച്ചു. 15 വീടുകള്‍ പൂര്‍ണമായും 128 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. കടല്‍ക്ഷോഭം ശക്തമായതിനെത്തുടര്‍ന്നു തീരപ്രദേശത്ത് നിരവധി വീടുകള്‍ക്കു കേടുപാടുണ്ടായി. എട്ടു ദുരിതാശ്വാസ ക്യാംപുകള്‍ തുറുന്നു.

തീരത്ത് മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാലും, മണിക്കൂറില്‍ 55 കിലോമിറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാലും മത്സ്യബന്ധനത്തിനു പോകുന്നവര്‍ക്കു ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിടുണ്ട്.

മഴക്കെടുതി കണക്കിലെടുത്തും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.