Asianet News MalayalamAsianet News Malayalam

അപ്പര്‍ കുട്ടനാട് വെള്ളത്തിനടിയിലായി; കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി

നിർത്താതെ പെയ്യുന്ന മഴയിൽ വെള്ളത്തിൽ മുങ്ങി അപ്പർ കുട്ടനാട്. പമ്പയാറ്റിൽ നിന്ന് വീടുകളിൽ വെള്ളം കയറിയതോടെ കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. എസി റോഡിലൂടെ കെഎസ്ആർടിസി സർവ്വീസ് ഭാഗികമാണ്. 

Heavy rain kuttanad flood
Author
Kerala, First Published Aug 15, 2018, 12:23 PM IST

ആലപ്പുഴ: നിർത്താതെ പെയ്യുന്ന മഴയിൽ വെള്ളത്തിൽ മുങ്ങി അപ്പർ കുട്ടനാട്. പമ്പയാറ്റിൽ നിന്ന് വീടുകളിൽ വെള്ളം കയറിയതോടെ കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. എസി റോഡിലൂടെ കെഎസ്ആർടിസി സർവ്വീസ് ഭാഗികമാണ്. 

പമ്പാനദി കരകവിഞ്ഞൊഴുകയാണ്. ജലനിരപ്പ് ആറടി ഉയർന്നു. അപ്പർ കുട്ടനാട്ടിൽ തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതൽ ദുരിതം. കടപ്രയിൽ കോട്ടയ്ക്കമാലി കോളനിയിൽ ഒറ്റപ്പെട്ട 36 കുടുംബംഗങ്ങളെ ദുരിതാശ്വാസ ന്ദ്രത്തിലേക്ക് മാറ്റി. പത്തനംതിട്ട ജില്ലയിലെ മൂന്നു ഡാമുകളിലെ വെള്ളമാണ് പമ്പയിലൂടെ വീടുകളിൽ കയറുന്നത്

പരുമല മുളപ്പുറത്ത് കടവിലെ 50  കുടുംബംഗങ്ങളേയും പുലർച്ചെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു.   തിരുവല്ല താലൂക്കിൽ  95 ദുരിതാശ്വാസ കേന്ദ്രങ്ങളിൽ 4208 കുടുംബങ്ങളാണ് അഭയം തേടിയത് . 

ആലപ്പുഴ ജില്ലയിൽ എടത്വ - തലവടി - ചെങ്ങന്നൂർ ഭാഗങ്ങളിലും വെള്ളം കയറി. ഒന്നര മാസത്തിനിടെ നാലാം തവണയാണ് അപ്പർകുട്ടനാട്ടിൽ വെള്ളം പൊങ്ങുന്നത്. കിഴക്കൻ മേഖലയിൽ വെള്ളം ഇറങ്ങിയാൽ  കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുമെന്ന ആശങ്കയിലാണ് ജനം.

Follow Us:
Download App:
  • android
  • ios