മാട്ടുപ്പെട്ടി ഡാമിന്‍റെ മൂന്നാമത്തെ ഷട്ടറും തുറന്നു. ഇതോടെ മൂന്നാർ കൂടുതൽ ഒറ്റപ്പെടുകയാണ്. ഡാമിന്‍റെ രണ്ട് ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു.

ഇടുക്കി: മാട്ടുപ്പെട്ടി ഡാമിന്‍റെ മൂന്നാമത്തെ ഷട്ടറും തുറന്നു. ഇതോടെ മൂന്നാർ കൂടുതൽ ഒറ്റപ്പെടുകയാണ്. ഡാമിന്‍റെ രണ്ട് ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു. ഷട്ടറുകൾ തുറന്നതിനെത്തുടർന്ന് മുതിരപ്പുഴയാർ കരകവിഞ്ഞൊഴുകി. ഇതോടെ പഴയ മൂന്നാറിന്‍റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായിരുന്നു. 

ദേശീയപാതയിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതവും സ്തംഭിച്ചിരുന്നു. മൂന്നാറിൽ നിന്ന് മാട്ടുപ്പെട്ടിയിലേക്ക് പോകുന്ന വഴിയിലെ പല കടകളിലും വെള്ളം കയറുകയും ചെയ്തു. മൂന്നാമത്തെ ഷട്ടർ കൂടി തുറന്നതോടെ കൂടുതൽ മേഖലകൾ വെള്ളത്തിനടിയിലാകാനാണ് സാധ്യത. വിനോദ സ‍ഞ്ചാരികളടക്കം നിരവധി പേർ മൂന്നാറിൽ കുടുങ്ങിയിരിക്കുകയാണ്