വയനാട്ടില്‍ കനത്ത മഴ തുടരുന്നു അതിശക്തമായ മഴയ്ക്കും ഉരുൾപ്പൊട്ടലിനും സാധ്യതയെന്ന് മുന്നറിയിപ്പ്
വയനാട്: കനത്ത മഴയെ തുടര്ന്ന് വയനാട് ജില്ലയില് 9 ദുരിതാശ്വാസ ക്യാമ്പുകള് തുറന്നു. ജില്ലയില് ഇപ്പോഴും മഴ തുടരുകയാണ്. ജലനിരപ്പ് കുറക്കാന് ബീച്ചനഹള്ളി ഡാം തുറന്നുവിടണമെന്ന് വയനാട് കളക്ടര് മൈസൂര് ഡപ്യൂട്ടി കമ്മീഷണറോട് ആവശ്യപ്പെട്ടു.
ഇന്നലെ ഉച്ചക്ക് തുടങ്ങിയ മഴ ഇപ്പോഴും പെയ്യുകയാണ് വൈത്തിരി ബത്തേരി താലൂക്കുകളിലായി 9 ഇടങ്ങളില് ദുരിതാശ്വാസ ക്യാമ്പുകള് തുടങ്ങി. ബത്തേരി കല്പറ്റ റോഡില് രണ്ടിടങ്ങളില് മരം വീണ് ഗതാതഗതം തടസപ്പെട്ടു. ഫയര്ഫോഴ്സെത്തി മരങ്ങള് നീക്കി. കല്പറ്റ മണിയങ്കോട് കെഎസ്ഇബി സബ് സ്റ്റേഷനില് വെള്ളം കയറിയതിനെ തുടര്ന്ന് ഫയര്ഫോഴ്സിന്റെ സഹായത്തോടെ ജിവനക്കാരെ പുറത്തെത്തിച്ചു. കമ്പളക്കാട് പറളികുന്നില് ആദിവാസി 15 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. താഴ്ന്ന പ്രദേശങ്ങല് മിക്കയിടത്തും വെള്ളത്തിലാണ്.
ജില്ലയില് അതീവ ജാഗ്രത നിര്ദ്ദേശം നല്കിയിട്ടുണ്ട്. ഉരുള്പ്പൊട്ടല് മണ്ണിടിച്ചില് തുടങ്ങിയവ ഉണ്ടാകാന് സാധ്യതയുയള്ളതിനാല് ജനങ്ങള് യാത്ര ഒഴിവാക്കണണെന്നാണ് നിര്ദ്ദേശം. ജലനിരപ്പ് കുറക്കാന് ബിച്ചനഹള്ളി ഡാം തുറന്നുവിടണമെന്ന് മൈസൂര് ഡപ്യൂട്ടി കമ്മീഷണറോട് വയനാട് കളക്ടര് ആവശ്യപ്പെട്ടു.
