മലയോരമേഖലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഭീതി സൃഷ്ടിക്കുമ്പോള്‍ വെളളപ്പൊക്കവും കടല്‍ക്ഷോഭവും നേരിടുകയാണ് സമതല-തീരപ്രദേശങ്ങള്‍.
മലപ്പുറം: കനത്ത മഴയെ തുടര്ന്ന് ജില്ലയില് വ്യാപക നാശനഷ്ടം. ഒഴുക്കില്പ്പെട്ട് കാണാതായ മൂന്ന് പേരില് ഒരാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. മലയോരമേഖലകളില് മണ്ണിടിച്ചിലും ഉരുള്പൊട്ടലും ഭീതി സൃഷ്ടിക്കുമ്പോള് വെളളപ്പൊക്കവും കടല്ക്ഷോഭവും നേരിടുകയാണ് സമതല-തീരപ്രദേശങ്ങള്.
എടവണ്ണ പടിഞ്ഞാറെ ചാത്തലൂര് ആന കല്ലില് ഉരുള്പൊട്ടി ഏക്കര് കണക്കിന് കൃഷി നശിച്ചു.നിലമ്പുര് കാഞ്ഞിരപ്പുഴയിലും ഉരുള് പൊട്ടി. പടിഞ്ഞാറെ ചാത്തല്ലൂരില് ഇന്ന് പുലര്ച്ചെ 4 മണിയോടെയും കാഞ്ഞിരപ്പുഴയില് ഇന്നുച്ചയോടെയുമാണ് ഉരുള്പൊട്ടിയത്. രണ്ടിടത്തും വീടുകള്ക്ക് നാശമില്ല.
മലയോര മേഖലയിലെങ്ങും ഉരുള്പൊട്ടല് സാധ്യതയുണ്ട് ചാലിയാറും പോഷകനദികളും കരകവിഞ്ഞ് ഒഴുകുകയാണ്. മലയോര മേഖലയില് മേഖലയില് മഴ തുടരുന്നത്ആശങ്ക വര്ദ്ധിപ്പിക്കുന്നു. അന്തര് സംസ്ഥാന പാതയിലെ പലയിടങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. നിലമ്പൂര് അകംപാടത്തെ മതിലുമൂല ആദിവാസി കോളനി കനത്ത മഴയില് ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇവിടുത്തെ അന്തേവാസികളെ മാറ്റിപ്പാര്പ്പിച്ചിട്ടുണ്ട്.
നിലമ്പൂരില് നിന്നും ഒഴുക്കില് പെട്ട് കാണാതായ രണ്ടു പേരെക്കുറിച്ച് ഇതു വരെ വിവരമൊന്നുമില്ല. പൊന്നാനിയില് നിന്നും ബുധനാഴ്ച്ച കടലില് കാണാതായ ഹംസയുടെ മൃതദേഹം വ്യാഴാഴ്ച്ച രാവിലെ ചാവക്കാട് ബ്ളാങ്ങാട് കടപ്പുറത്തു നിന്നും കണ്ടെത്തി. കനത്ത മഴയ്ക്ക് പിന്നാലെ തീരദേശ മേഖലയില് കടലാക്രമണം രുക്ഷമായിട്ടുണ്ട്. മൂന്നു വിടുകള് പുര്ണ്ണമായും രണ്ടു വീടുകള് ഭാഗീകമായും തകര്ന്നിട്ടുണ്ട്
