തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുകയാണ്. കാലവര്‍ഷമെത്തിയതിന്റെ സൂചനയായാണ് ഇപ്പോഴത്തെ കനത്ത മഴയെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കാണുന്നത്. മലയോരമേഖലകളില്‍ താമസിക്കുന്നവര്‍ക്കും ഹില്‍ സ്റ്റേഷനുകളിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ദുരന്തനിവാരണവിഭാഗം മുന്നറിയിപ്പ് നല്കി. ഇവിടങ്ങളിലേക്ക് രാത്രി യാത്ര നിരോധിക്കണമെന്നും നിര്‍ദേശമുണ്ട്. തെക്കന്‍ ജില്ലകളിലെ തീരദേശ മേഖലകളില്‍ രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് തെക്കന്‍ ജില്ലകളിലാണ് കനത്ത മഴ പെയ്യുന്നത്. മഴ പലയിടത്തും ഗതാഗതം താറുമാറാക്കിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
