ജനവാസകേന്ദ്രങ്ങളും വെള്ളക്കെട്ട് ഭീഷണിയിലാണ് തുടരുന്നത്. മണിക്കൂറുകളോളമാണ് നഗരത്തില്‍ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് തുടരുന്നത്
ദില്ലി: കേരളത്തിലെ കാലവര്‍ഷക്കെടുതികള്‍ക്കും ദുരിതത്തിനും പിന്നാലെ ദില്ലിയിലും കനത്ത മഴ. സരിത വിഹാര്‍, ലജ്പത് നഗര്‍, ഗ്രേറ്റര്‍ കൈലാഷ് തുടങ്ങിയ സ്ഥലങ്ങളിലാണ് ശക്തമായ മഴ തുടരുന്നത്.
പലയിടങ്ങളിലും വലിയ രീതിയില്‍ വെള്ളം കയറിയിട്ടുണ്ട്. ജനവാസകേന്ദ്രങ്ങളും വെള്ളക്കെട്ട് ഭീഷണിയിലാണ് തുടരുന്നത്. ഇതോടുകൂടി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ഗതാഗതക്കുരുക്കും രൂക്ഷമായിരിക്കുകയാണ്. മണിക്കൂറുകളോളമാണ് വിവിധയിടങ്ങളിലായ ട്രാഫിക് കുരുക്കില്‍ പെട്ട് ജനങ്ങള്‍ വലയുന്നത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പിനെക്കാള്‍ ഗുരുതരമായ അളവിലാണ് നഗരത്തില്‍ നിലവില്‍ മഴ ഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയില്‍ തന്നെ അപ്രതീക്ഷിതമായിട്ടായിരുന്നു ദില്ലിയില്‍ പലയിടങ്ങളിലും മഴ പെയ്തത്. എന്നാല്‍ നാശനഷ്ടങ്ങളോ അപകടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
