ശബരിമല: ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്.16 മണിക്കൂര്‍വരെയാണ് അയ്യപ്പ ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ കാത്തിരിക്കേണ്ടിവരുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പലയിടത്തും തീര്‍ത്ഥാടകരെ വടംകെട്ടി തടയുന്നുണ്ട്. വെര്‍ച്വല്‍ ക്യൂ സംവിധാനം നിര്‍ത്തിവച്ചു.അടുത്ത ദിവസം അവധിയായതിനാല്‍ തിരക്ക് ഇനിയും കൂടാനാണ് സാധ്യത.
പമ്പവരെ മുതല്‍ സന്നിധാനം നീളുന്ന തിരക്ക്. ഭക്തജനപ്രവാഹം നിയന്ത്രിക്കാന്‍ പല തവണ തീര്‍ത്ഥാടകരെ വടം കെട്ടി തടഞ്ഞിട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍. വരിയില്‍ നിന്ന് വെള്ളവും ഭക്ഷണവും കിട്ടാതെ തളര്‍ന്ന് കുട്ടികളും വൃദ്ധരുമടങ്ങുന്ന തീര്‍ത്ഥാടകര്‍. പ്ലാസ്റ്റിക് നിരോധനം നില്‍നിക്കുന്നതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ള കുപ്പി പോലും കൊണ്ട് വരാനാകാത്ത അവസ്ഥ. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും പതിനെട്ടാം പടി കയറാന്‍ കഴിയാത്തതിന്റെ നിരാശയും സങ്കടവുമാണ് ഭക്തര്‍ പങ്കുവെക്കുന്നത്.
തിരക്ക് ക്രമാധീതമായതോടെ വെര്‍ച്ച്വല്‍ ക്യൂ സംവിധാനം അടച്ചു. ഓണ്‍ലൈനായി ബുക്ക് ചെയ്തവരോടും അല്ലാതെ വരുന്നവരോടും ഒരു വരിയില്‍ നില്‍ക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നത്. നേരത്തെ ഡ്യൂട്ടിലുണ്ടായിരുന്ന പൊലീസ് സേനാഗംങ്ങളെ മാറ്റി പുതിയ ബാച്ച് വന്നതും തിരക്ക് നിയന്ത്രിക്കുന്നതില്‍ വീഴ്ച വരാന്‍ ഇടയാക്കി. പലപ്പോഴും ഭക്തരും സുരക്ഷാ സേനയും തമ്മില്‍ വാക്കേറ്റത്തിനും സന്നിധാനം സാക്ഷിയായി.തിരക്ക് കൂടിയതോടെ നടവരവും ഗണ്യമായി വര്‍ധിച്ചു. 90 കോടിയോളമാണ് നടവരവ് . അരവണ വില്‍പ്പനയിലൂടെയാണ് കൂടുതല്‍ വരുമാനം കൂടുല്‍ വന്നത്.
