പാലക്കാട്: മാര്‍ച്ച് 30 മുതല്‍ സമരം തുടങ്ങുമെന്ന് സംസ്ഥാന ലോറി ഉടമ ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള മോട്ടോര്‍ വാഹനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ദ്ധിപ്പിക്കാനുള്ള നീക്കം നിര്‍ത്തി വെയ്‌ക്കണമെന്നാവശ്യപ്പെട്ടാണ് സമരം. 2000 സി.സിക്ക് മുകളില്‍ ഉള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെയും ലോറി ഉടമ ഫെഡറേഷന്‍ പ്രതിഷേധിച്ചു. സമരം മുന്നില്‍ കണ്ട് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ചരക്ക് എുക്കുന്നത് ഈ മാസം 25 മുതല്‍ നിര്‍ത്തിവയ്‌ക്കാനും തീരുമാനം ആയി.