ബീച്ചിലെ നടപ്പാതകളിലേക്ക് വരെ തിരയടിക്കുന്നുണ്ട്. കടൽ പത്തു മീറ്ററിലധികം കരയിലേക്ക് കയറി
തിരുവനന്തപുരം: ശംഖുമുഖത്ത് കടല്‍ കരയിലേക്ക് കയറി. രാവിലെ മുതൽ ശക്തമായ തിരകള്‍ കരയിലേക്ക് അടിച്ചുകയറുന്നു. സാധാരണയുള്ളതിനേക്കാള്‍ കടൽ പത്തു മീറ്ററിലധികം കരയിലേക്ക് കയറി. ബീച്ചിലെ നടപ്പാതകളിലേക്ക് വരെ തിരയടിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇന്നലെ മുതല്‍ ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മാസം 30 വരെ ബീച്ചുകളിലേക്കുള്ള ഉല്ലാസ യാത്രകള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്നും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
