ഉച്ചവരെ ശക്തമായ തിരമാലകള്‍ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ഇന്നും ഉണ്ടാകുമെന്ന് സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചവരെ ശക്തമായ തിരമാലകള്‍ ഉണ്ടാകും. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കെട്ടിയിടുന്ന ബോട്ടുകള്‍ തമ്മില്‍ അകലം പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെയുണ്ടായ കടലാക്രമണത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം കയറി. വീടുകള്‍ക്ക് കേടുപാട് പറ്റി. തീരപ്രദേശത്ത് നിന്ന് കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചേക്കും. തൃശൂര്‍ അഴിക്കോട് മുനക്കല്‍ ബീച്ചില്‍ കാണാതായ സ്ത്രീക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്.