ഇരിപ്പുവല്ലിക്കുടി, രണ്ടാം വാര്‍ഡിലെ കീഴ് വളയംപാറ, നാലാം വാര്‍ഡിലെ കീഴ്പത്തംകുടി എന്നിവടങ്ങളിലായിരുന്നു നാശനഷ്ടങ്ങള്‍ ഏറെയും.
ഇടുക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇടമലക്കുടിയില് കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. മണിക്കൂറുകളോളം നിര്ത്താതെ പെയ്ത മഴയില് നിരവധി വീടുകള് കൃഷികളും നശിച്ചു. പതിനഞ്ചോളം വീടുകള് ഭാഗികമായി തകര്ന്നു. ഇരിപ്പുവല്ലിക്കുടി, രണ്ടാം വാര്ഡിലെ കീഴ് വളയംപാറ, നാലാം വാര്ഡിലെ കീഴ്പത്തംകുടി എന്നിവടങ്ങളിലായിരുന്നു നാശനഷ്ടങ്ങള് ഏറെയും. ഈ വാര്ഡുകളിലുള്ള ഒരു വാലാപ്പുരയും നശിച്ചു.
വാലാപ്പുരയിലുള്ളവരെയും മറ്റുള്ളവരെയും സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി. കുരുമുളക്, കപ്പ, കമുക് തുടങ്ങിയ കാര്ഷികവിളകളാണ് നശിച്ചത്. കനത്ത കാറ്റില് മൊബൈല് ടവറും ഭാഗികമായി തകര്ന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില് ദുരന്തനിവാരണ പ്രവര്ത്തനങ്ങള് നടക്കുന്നുണ്ട്. കൃഷി ഓഫീസര്. പഞ്ചായത്ത് ഓഫീസര് തുടങ്ങിയ ഉദ്യോഗസ്ഥര് ഇടമലക്കുടിയിലെത്തി രക്ഷാപ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്നുണ്ട്.
