Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‍പോര്‍ട്ടുകള്‍ ഈ രാജ്യങ്ങളുടേതാണ്

പാസ്പോര്‍ട്ടുകളുടെ ശക്തി നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്നും ഏതൊക്കെ രാജ്യങ്ങളാണ് ഈ നിലയില്‍ ഏറ്റവും ശക്തമെന്നും പരിശോധിക്കാം.

here are the ten most powerful passports in the world
Author
First Published Jul 13, 2018, 12:02 PM IST

ദുബായ്: അടുത്തിടെ യുഎഇ പാസ്പോര്‍ട്ടിനെ ലോകത്തെ ഏറ്റവും ശക്തമായ പത്താമത്തെ പാസ്പോര്‍ട്ടായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. റഷ്യയുമായുണ്ടാക്കിയ ഉഭയകക്ഷി ധാരണ പ്രകാരമാണ് ഇത് സംഭവിച്ചത്. പാസ്പോര്‍ട്ടുകളുടെ ശക്തി നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്നും ഏതൊക്കെ രാജ്യങ്ങളാണ് ഈ നിലയില്‍ ഏറ്റവും ശക്തമെന്നും പരിശോധിക്കാം.

പാസ്പോര്‍ട്ട് സ്കോര്‍
ഓരോ രാജ്യങ്ങളിലെയും പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസ ഇല്ലാതെ പ്രവേശിക്കാവുന്ന രാജ്യങ്ങളുടെയും ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്ന രാജ്യങ്ങളുടെയും എണ്ണം കണക്കാക്കിയാണ് പാസ്പോര്‍ട്ടുകള്‍ക്ക് സ്കോര്‍ നിശ്ചയിക്കുന്നത്. ഇതനുസരിച്ച് വിസ ഇല്ലാതെ ഏറ്റവും അധികം രാജ്യങ്ങളിലേക്ക് പ്രവേശിക്കാവുന്ന രാജ്യത്തിന് ഒന്നാം റാങ്കും തുടര്‍ന്നിങ്ങോട്ട് മറ്റ് റാങ്കുകളും നല്‍കും. രാജ്യങ്ങള്‍ തമ്മില്‍ ആര്‍ജ്ജിക്കുന്ന പരസ്പര വിശ്വാസവും സഹകരണവുമൊക്കെയാണ് ഇതിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്നത്. 2018ലെ കണക്ക് അനുസരിച്ച് പാസ്പോര്‍ട്ടുകളുടെ ശക്തി ഇങ്ങനെയാണ്.

1. സിംഗപ്പൂര്‍
162 ആണ് സിംഗപ്പൂര്‍ പാസ്പോര്‍ട്ടിന്റെ സ്കോര്‍. 127 രാജ്യങ്ങളിലേക്ക് സിംഗപ്പൂര്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം. 39 രാജ്യങ്ങളില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കും. വിസ മുന്‍കൂര്‍ നേടേണ്ടത് 32 രാജ്യങ്ങളില്‍ മാത്രം.

2. ജര്‍മ്മനി, ദക്ഷിണ കൊറിയ
164ആണ് രണ്ട് രാജ്യങ്ങളുടെയും സ്കോര്‍. ജര്‍മ്മന്‍ പൗരന്മാര്‍ക്ക് 126 രാജ്യങ്ങളിലും ദക്ഷിണ കൊറിയക്കാര്‍ക്ക് 121 രാജ്യങ്ങളിലും പ്രവേശിക്കാന്‍ വിസ വേണ്.

3. ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഫിന്‍ലന്റ്, ലക്സംബര്‍ഗ്, ഇറ്റലി, ഫ്രാന്‍സ്, നോര്‍വെ, നെതര്‍ലന്റ്സ്, സ്പെയിന്‍, ജപ്പാന്‍, യുഎസ്എ 
ഈ 11 രാജ്യങ്ങളുടെയും സ്കോര്‍ 163 ആണ്

4. സ്വിറ്റ്സര്‍ലന്റ്, ബെല്‍ജിയം, ഓസ്ട്രിയ, ഗ്രീസ്, പോര്‍ച്ചുഗല്‍, മലേഷ്യ, യു.കെ, അയര്‍ലന്റ്, കാനഡ
സ്കോര്‍ 162

5. ചെക്ക് റിപ്പബ്ലിക്, ഹംഗറി
സ്കോര്‍ 161

6. മാള്‍ട്ട, ന്യൂസിലന്റ്, ഓസ്ട്രേലിയ
സ്കോര്‍ 160

7. സ്ലോവേനിയ, ഐസ്‍ലന്റ്, പോളണ്ട്, ലിത്വാനിയ, സ്ലൊവാക്യ, ലാത്വിയ
സ്കോര്‍ 159

8. ഈസ്റ്റോണിയ
സ്കോര്‍ 158

9. ലിക്റ്റൻ‌സ്റ്റൈൻ, റൊമാനിയ, ബള്‍ഗേറിയ
സ്കോര്‍ 156

10. സൈപ്രസ്, യുഎഇ

ഇന്ത്യ എവിടെ?
ഇപ്പോഴത്തെ റാങ്കിങ് അനുസരിച്ച് ഇന്ത്യയുടെ റാങ്ക് 70 ആണ്. ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ സ്കോര്‍ 62ഉം. 25 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ല. 37 രാജ്യങ്ങളില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കും. 136 രാജ്യങ്ങളില്‍ പോകാന്‍ വിസ വേണം. ചൈനയുടെ റാങ്ക് 60. ആകെ 93 റാങ്കുകളുള്ളതില്‍ പാകിസ്ഥാന്‍ 91-ാമത് ആണ്. 87 ആണ് ശ്രീലങ്കയുടെ സ്ഥാനം. ഏറ്റവുമൊടുവില്‍ 93ാം സ്ഥാനത്ത് അഫ്ഗാനിസ്ഥാന്‍

Follow Us:
Download App:
  • android
  • ios