വിവാഹ ചടങ്ങിനിടെ ഡ്രസിങ് റൂമില്‍ ക്യാമറ വച്ച യുവാവ് പിടിയില്‍. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റുകര ആലിപ്പറമ്പില്‍ വീട്ടില്‍ അന്‍വര്‍ സാദത്തിനെയാണ് ഞായറാഴ്ച പിടികൂടിയത്. 23 വയസുകാരനായ സാദത്തിനെയാണ് സ്ത്രീകള്‍ ചേര്‍ന്ന് വലയിലാക്കിയത്.

കോട്ടയം: വിവാഹ ചടങ്ങിനിടെ ഡ്രസിങ് റൂമില്‍ ക്യാമറ വച്ച യുവാവ് പിടിയില്‍. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റുകര ആലിപ്പറമ്പില്‍ വീട്ടില്‍ അന്‍വര്‍ സാദത്തിനെയാണ് ഞായറാഴ്ച പിടികൂടിയത്. 23 വയസുകാരനായ സാദത്തിനെയാണ് സ്ത്രീകള്‍ ചേര്‍ന്ന് വലയിലാക്കിയത്.

പാലാം കടവ് റോഡിലുള്ള കല്യാണമണ്ഡപത്തിലായിരുന്നു സംഭവം. വിവാഹത്തോടനുബന്ധിച്ച് പരിപാടി അവതരിപ്പിക്കാനെത്തിയ ഏഴംഗ സംഘത്തില്‍ അംഗമായിരുന്നു സാദത്ത്. പരിപാടിക്കെത്തിയ സംഘം വസ്ത്രം മാറിയിറങ്ങിയ ശേഷം ഇതേ മുറിയില്‍ ഭക്ഷണം വിളമ്പാനെത്തിയ സ്ത്രീകള്‍ വസ്ത്രം മാറാനായി കയറി. 

വസ്ത്രം മാറുന്നതിനിടെയാണ് തൂക്കിയിട്ട ഒരു ബാഗില്‍ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത നിലയില്‍ കണ്ടത്. ഇത് പരിശോധിച്ചപ്പോള്‍ വീഡിയ റെക്കോര്‍ഡ് ചെയ്യുന്നതായി കാണുകയും ചെയ്തതോടെ സ്ത്രീകള്‍ പ്രതികരിച്ചു. വിവാഹം കഴിയുന്നതുവരെ പ്രശ്നങ്ങളുണ്ടാകരുതെന്ന് കരുതി ഫോണ്‍ എടുത്ത് മാറ്റിവച്ചു. തുടര്‍ന്ന് ഫോണുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സാദത്തിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.