ആലപ്പുഴ: പെരുമ്പളം ദ്വീപില്‍ വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയെന്ന പരാതിയില്‍ പ്രാദേശിക ബിജെപി നേതാവ് അറസ്റ്റില്‍. പെരുമ്പളം ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അജയനെയാണ് പൂച്ചാക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു

ഈ മാസം പത്താംതീയ്യതിയാണ് കേസിനാസ്പദമായ സംഭവം. താന്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ ബിജെപി പ്രാദേശിക നേതാവായ അജയന്‍ മൊബൈല്‍ക്യാമറയില്‍ പകര്‍ത്തി എന്നായിരുന്നു പെരുമ്പളം സ്വദേശിയായ യുവതിയുടെ പരാതി. 

പരാതിയുടെ അടിസ്ഥാനത്തില്‍ പൂച്ചാക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. പരാതിയെത്തുര്‍ന്ന് ഒളിവില്‍ പോയ അജയനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വൈകീട്ടോടെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു. സിപിഎമ്മും പോലീസും ചേര്‍ന്നുള്ള ഒത്തുകളിയാണ് ഈ സംഭവമെന്നും കള്ളപ്പരാതി ആണെന്ന് ബോധ്യപ്പെട്ടതിനാലാണ് അജയന് കോടതി ജാമ്യം അനുവദിച്ചതെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് പറഞ്ഞു.