കൊച്ചി: ജിഷ്ണു കോപ്പിടിയടിച്ചിട്ടില്ല എന്നതിന് എന്ത് തെളിവുണ്ടെന്ന് ഹൈക്കോടതി. പ്രിന്‍സിപ്പലിന്‍റേയും സഹപാഠികളുടേയും മൊഴിയില്‍ നിന്ന് ഇത് വ്യക്തമാണെന്ന് പ്രോസിക്യൂട്ടര്‍ മറുപടി നല്‍കി. ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുമോയെന്നും കോടതി സംശയംപ്രകടിപ്പിച്ചു. പ്രേരണാകുറ്റം തെളിയിക്കാന്‍ വ്യക്തമായ കാരണം വേണമെന്ന് കോടതി നിരീക്ഷിച്ചു. മൂന്നാം പ്രതി വൈസ് പ്രിന്‍സിപ്പല്‍ കെ എന്‍ ശക്തിവേല്‍, നാലാം പ്രതി അസിസ്റ്റന്‍റ് പ്രൊഫസര്‍ സി പി പ്രവീണ്‍ എന്നിവരെ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പു നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇവരെ കണ്ടാലുടന്‍ അറസ്റ്റ് ചെയ്യും. പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴചത്തേക്ക് മാറ്റി.