വിജിലൻസിനെതിരെ ഹൈക്കോടതി ഹർജികൾ ഡിവിഷൻ ബെഞ്ചിന് കൈമാറി സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളളത്

കൊച്ചി: മലബാർ സിമന്‍റ്സ് അഴിമതിയിൽ വിജിലൻസ് അനാസ്ഥക്കെതിരെ ഹൈക്കോടതി. 36 രഹസ്യരേഖകള്‍ രണ്ടാം പ്രതി വി.എം രാധാകൃഷ്ണന്റെ പ്രതിയുടെ വീട്ടിൽ നിന്ന് പിടികൂടിയിട്ടും വിജിലൻസ് എന്തുചെയ്തെന്ന് കോടതി ചോദിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജികൾ ഡിവിഷൻ ബെഞ്ചിന് കൈമാറി.

മലബാർ സിമന്‍റ്സിലെ അഴിമതികൾ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുളള വിവിധ ഹർജികളാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിലെത്തിയത്. ഈ കേസിൽ സത്യം പുറത്തുകൊണ്ടുവരണം എന്നുണ്ടെങ്കിൽ നേരത്തെ തന്നെ ആകാമായിരുന്നെന്ന് കോടതി ഓർമിപ്പിച്ചു. രണ്ടാം പ്രതി വ്യവസായി വി എം രാധാകൃഷ്ണന്‍റെ വീട്ടിൽ നിന്ന് മലബാർ സിമന്‍റ്സുമായി ബന്ധപ്പെട്ട 36 രഹസ്യ രേഖകളാണ് സിബിഐ പിടികൂടിയത്. ഇതൊക്കെ കണ്ടെടുത്തിട്ടും വിജിലൻസ് എന്ത് ചെയ്തെന്ന് കോടതി ചോദിച്ചു. തികഞ്ഞ അനസ്ഥായാണ് ഇതിലൂടെ വെളിവാകുന്നതെന്ന് കോടതി വിമര്‍ശിച്ചു. 

സമാന സ്വാഭാവമുളള ഹർജികൾ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നതിനാൽ ഈ ഹ‍ർജികളും അവിടേക്ക് മാറ്റാൻ കോടതി നിർദേശിച്ചു. ഈ ഹർജികളുമായി ബന്ധപ്പെട്ട രേഖകളാണ് നേരത്തേ ഹൈക്കോടതിയിൽ നിന്ന് കാണാതായത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ തുടങ്ങിയിരുന്നു.