ഇത്ര തിടുക്കത്തില്‍ അറസ്റ്റ് നടത്തിയത് എന്തിനെന്ന് കോടതി ചോദിച്ചു. പ്രതിയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടു. പരാതിക്കാരന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. സാമാന്യ ബോധമുള്ള ഉദ്ദ്യോഗസ്ഥന് ഇത് മനസിലാകുമെന്നും കോടതി പറഞ്ഞു. കോളേജ് പി.ആര്‍.ഒ സഞ്ജിത്തിനും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

കേസെടുത്ത എ.എസ്.ഐക്ക് സസ്പെന്‍ഷന്‍
ലക്കിടി ലോ കോളേജില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് അടക്കമുള്ളവരെ രക്ഷപെടാന്‍ അനുവദിച്ചതിന് പഴയന്നൂര്‍ എ.എസ്.ഐയെ സസ്പെന്റ് ചെയ്തു . കേസെടുത്ത ശേഷം എഫ്.ഐ.ആര്‍ തയ്യാറാക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കാര്യത്തില്‍ വകുപ്പുതല അന്വേഷണത്തിന് ചാലക്കുടി ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തി. വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കാമായിരുന്നിട്ടും ദുര്‍ബലമായ വകുപ്പുകൾ ചേർത്ത് എഫ്.ഐ.ആര്‍ തയ്യാറാക്കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൃഷ്ണദാസിനെ സഹായിക്കുന്ന തരത്തിൽ തയ്യാറാക്കിയതാണ് പിന്നീട് ഇയാള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുന്നതിനും കാരണമായതെന്ന് കണ്ടെത്തിയിരുന്നു.