കോട്ടയം: മാര്‍ത്തോമ സഭയിലേക്ക് പുതുതായി നാല് എപ്പിസ്കോപ്പമാരെ തെരഞ്ഞെടുക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി. എപ്പിസ്കോപ്പമാരെ തെരഞ്ഞെടുക്കുന്നതിനുള്ള സഭാമണ്ഡലം ചേരുന്നത് തിരുവല്ല മുന്‍സിഫ് കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെയാണ് സഭ ഹൈക്കോടതിയെ സമീപിച്ചത്.

അവധിദിവസം ഉത്തരവ് പുറപ്പെടുവിച്ച മുൻസിഫ് കോടതി നടപടി ചട്ടലംഘനമെന്നായിരുന്നു സഭയുടെ വാദം. കേസിന്‍റെ രേഖകള്‍ പരിശോധിക്കുകയും മുന്‍സിഫിന്‍റെ  വിശദീകരണം തേടുകയും ചെയ്തിന് ശേഷമാണ് ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തി തെരഞ്ഞെടുപ്പിന് അനുമതി നല്‍കിയത്.