കൊച്ചി: ശ്രിജിവിന്റെ മരണം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നല്‍കി. ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്താണ് ഹർജി നല്‍കിയത്. ഹർജിയിൽ കോടതി സിബിഐയോട് വിശദീകരണം തേടി. സര്‍ക്കാര്‍ വാദത്തെ പിന്തുണച്ചു.

കസ്റ്റഡി മരണമെന്ന് പൊലീസ് കംപ്ലൈന്റ്‌സ് അതോറിറ്റിയുടെ കണ്ടെത്തലുണ്ട്. എന്നിട്ടും പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും ഹർജിയിൽ സഹോദരൻ അഭിഭാഷകനായ കാളീശ്വരം രാജ് മുഖേനയാണ് ഹർജി സമർപ്പിച്ചത്.

ശ്രീജിവിന്റെ ദുരൂഹമരണത്തെക്കുറിച്ച് സിബിഐ അന്വേഷണം തീരുമാനമായെങ്കിലും നടപടിക്രമങ്ങള്‍ തുടങ്ങുംവരെ സമരം തുടരാനാണ് ശ്രീജിത്തിന്റെ തീരുമാനം. ഇതിനിടെ മുഖ്യമന്ത്രി ശ്രീജിത്തിനെ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും നിലപാടില്‍ നിന്ന് പുറകോട്ടില്ല. കൂടുതല്‍ പേര്‍ ശ്രീജിത്തിന് ഐക്യദാര്‍ഡ്യവുമായി സെക്രട്ടേറിയേറ്റിന് മുന്നിലെത്തി. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് വാമൂടിക്കെട്ടിയും മെഴുകുതിരി തെളിച്ചും യുവത പ്രതിഷേധമറിയിച്ചു.

ശ്രീജിവിന്റെ മരണത്തെക്കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷണം എന്നതിനൊപ്പം, ആരോപണ വിധേയരായ പൊലീസുകാര്‍ പോലീസ് കംപ്ലയിന്റ് അഥോറിറ്റി നിര്‍ദേശിച്ച നടപടികള്‍ക്കെതിരെ സമ്പാദിച്ച സ്റ്റേ നീക്കണമെന്നും ശ്രീജിത്ത് ആവശ്യപ്പെടുന്നു