കൊച്ചി: ഡിജിപി ടിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ ടോമിന്‍ ജെ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. വിജിലന്‍സ് അന്വേഷണം നേരിടുന്ന തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. പൊലീസിലെ കൂട്ടസ്ഥലം മാറ്റവും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. രാഷ്ട്രീയതാത്പര്യം മുന്‍നിര്‍ത്തിയാണ് സ്ഥലംമാറ്റങ്ങള്‍ നടന്നതെന്നാണ് ആരോപണം. സംസ്ഥാനത്ത് സ്റ്റേറ്റ് സെക്യൂരിറ്റി കമ്മീഷന്‍ രൂപീകരിക്കണമെന്നും ആലപ്പുഴ സ്വദേശി ജോസ് തോമസ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
