കൊച്ചി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ അറസ്റ്റില്‍ പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. പരാതിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഉന്നയിക്കുന്നുവന്നാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

പൊതുജനവികാരം നോക്കിയല്ല കേസെടുക്കേണ്ടതെന്നും കോടതി പറഞ്ഞു. ലക്കിടി കോളജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലാണ് കൃഷ്ണദാസിനെ ഇന്ന് അറസ്റ്റുചെയ്തത് . 

കേസ് വ്യാജമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ ഉണ്ടാകില്ല. 'കോടതിയെ വിഡ്ഢിയാക്കാന്‍ നോക്കരുത്'. കോടതിയുടെ ആശങ്ക ഉദ്യോഗസ്ഥനെ അറിയിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചാല്‍ കൈയും കെട്ടി നോക്കിനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.